ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി

0 996

തിരുവനന്തപുരം: ബുധനാഴ്ച തുടങ്ങേണ്ട ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഈ ക്ലാസുകളിലെ തിയറി പരീക്ഷകൾ ഇന്നു പൂർത്തിയാകും. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും.

Download ShalomBeats Radio 

Android App  | IOS App 

മെയ് മാസത്തിൽ കൊവിഡ് വ്യാപന തോത് അനുസരിച്ച് പ്രായോഗിക പരീക്ഷ നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാൽ കൊവിഡ് വ്യാപനം തീവ്രമായി തന്നെ തുടരുകയാണെങ്കിൽ പ്രായോഗിക പരീക്ഷ പൂർണമായും ഒഴിവാക്കിയേക്കും. പകരം തിയറി മാർക്കിന്റെ ശരാശരി കണക്കാക്കി പ്രായോഗിക പരീക്ഷയുടെ മാർക്ക് നിശ്ചയിക്കാനാണ് ആലോചന.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നൽകും. പരീക്ഷ മാറ്റിവയ്ക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാവുകയാണ്. 28-ാം തീയതി മുതൽ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുന്നതിനാണ് നിലവിൽ നിദ്ദേശം നൽകിയിരുന്നത്.

You might also like
Comments
Loading...