മഹാമാരിക്കെതിരെ 24 മണിക്കൂർ പ്രാർത്ഥന.

0 714

റാന്നി: ഡബ്ല്യൂ.എം.ഇ. സൺ‌ഡേസ്കൂൾ & യൂത്ത് ഫെലോഷിപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ 24 മണിക്കൂർ പ്രാർത്ഥന സംഘടിപ്പിച്ചിരിക്കുന്നു. കോവിഡ്-19 മഹാമാരിക്കെതിരെ ദൈവീക പ്രവർത്തി വെളിപ്പെടേണ്ടതിനും ദേശം വിടുവിക്കപ്പെടേണ്ടതിനും നൂറുകണക്കിനു വിശ്വാസികൾ പ്രാർത്ഥനയിൽ കൈകോർക്കുന്നു. 2021ഏപ്രിൽ 28 ബുധൻ (ഇന്ന്) രാത്രി 12.00 മുതൽ 29 വ്യാഴം രാത്രി 12.00 മണി വരെ ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനയിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നും ധാരാളം വിശ്വാസികൾ പേരുകൾ രെജിസ്റ്റർ ചെയ്തുകഴിഞ്ഞു. 30 മിനിറ്റ് വീതമുള്ള പ്രാർത്ഥനകണ്ണികളിൽ 10 വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പ്രാർത്ഥനയിൽ WME ജനറൽ പ്രസിഡന്റ് റവ. ഡോ. ഓ. എം. രാജുക്കുട്ടി, സൺ‌ഡേസ്കൂൾ മിനിസ്ട്രി ഡയറക്ടർ ഡോ. എം.കെ. സുരേഷ്, യൂത്ത് ഫെലോഷിപ്പ് ഡയറക്ടർ ബ്ര. രാജൻ മാത്യു, ഇവാഞ്ചലിസം ബോർഡ് ഡയറക്ടർ ബ്ര. നിബു അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകുന്നു.

You might also like
Comments
Loading...