ഏ.ജി. സഭയിലെ യുവാക്കൾ (സി.എ) ആശുപത്രികളിൽ രക്തദാനം നടത്തും

0 470

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡിന്റെ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വരുന്ന ആഴ്ചകളിൽ വിവിധ ജില്ലാ ആശുപത്രികളിൽ രക്തദാനം നിർവഹിക്കും. വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നിശ്ചിത കാലത്തേക്ക് രക്തം ദാനം ചെയ്യുവാൻ കഴിയില്ല. ഇത് രക്തദാതാക്കളുടെ എണ്ണം കുറക്കുമെന്ന ആശങ്ക ഉയർത്തുന്നു. ഈ സാഹചര്യത്തിൽ 18നും 45നും ഇടയിലുള്ള സി. എ അംഗങ്ങൾ വാക്സിനേഷനു മുൻപായി രക്തം ദാനം ചെയ്യുവാൻ ഡിസ്ട്രിക്റ്റ് സിഎ കമ്മിറ്റി ആഹ്വാനം ചെയ്തു. രക്തം ദാനം ചെയ്യാൻ യുവജനങ്ങൾ മുന്നോട്ട് വരണമെന്ന് കേരളാ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള രക്തദാനം നിർവഹിക്കാൻ കഴിയുന്ന ജില്ലാ ഗവൺമെൻ്റ് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും വരും ദിവസങ്ങളിൽ സി.എ അംഗങ്ങൾ രക്തം ദാനം ചെയ്യും. സി.എ അംഗങ്ങൾ ഇതിനു മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിട്ടുണ്ട്. പാസ്റ്റർ യു.സാമിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.

ഈ ഘട്ടത്തിൽ രക്തം ദാനം ചെയ്യാൻ താല്പര്യം ഉള്ളവർ മാത്രം AGMDC.CA.Blood Donors വാട്സ് ഗ്രൂപ്പിൽ അംഗങ്ങളാകുക.
വാട്ട്സ് ആപ്പ് ലിങ്ക്:
https://chat.whatsapp.com/BI1bWB4INUpKN4Z43SDHlh

കൂടുതൽ വിവരങ്ങൾക്ക്:
+91 9037423463 (പാസ്റ്റർ. സാം ഇളമ്പൽ)
Pr. Arun kumar (+91 9656634925)
Pr. Shince (+91 98478 60651)
Br. Binish (+91 80755 65623)

You might also like
Comments
Loading...