പ്രേ ഫോർ ഭാരത്: രാജ്യത്തിനായുള്ള പവർ വിഷൻ ടി.വി.യുടെ 24 മണിക്കൂർ പ്രാർത്ഥന നാളെ

0 912

തിരുവല്ല: ഇന്ത്യയിൽ കോവിഡ് 19 എന്ന മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തിൽ “പ്രേ ഫോർ ഭാരത്” എന്നപേരിൽ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ 24 മണിക്കൂർ തുടർമാന പ്രാർത്ഥനയുമായി പവർവിഷൻ ടി വി. മെയ് 07 വെള്ളിയാഴ്ച രാവിലെ 06.00 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥന 08 ശനിയാഴ്ച രാവിലെ 06.00 മണിക്കായിരിക്കും അവസാനിക്കു ക. ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ദൈവദാസന്മാരും വിശ്വാസികളും വിദേശ രാജ്യങ്ങളിലെ ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കുന്ന 24 മണിക്കൂർ പ്രാർത്ഥനയിൽ ലോകമെമ്പാടുമുള്ള പവർവിഷൻ പ്രേക്ഷകരും പങ്കെടുക്കും.

ദൈവ ജനത്തിന്റെ ഐക്യതയോടെയുള്ള കൂട്ടായ പ്രാർത്ഥന ഭാരതത്തിന് വിടുതൽ നൽകുമെന്നും, “പ്രേ ഫോർ ഭാരത്” എന്ന പേരിൽ നടത്തപ്പെടുന്ന ഈ ശുശ്രൂഷയിൽ ആത്മ ഭാരമുള്ള എല്ലാവരും പവർവിഷൻ ടി വി ചാനലിലൂടെയോ പവർവിഷൻ്റെ മറ്റ്‌ മാധ്യമങ്ങളിലൂടെയോ ഇതിൽ പങ്കെടുക്കേണം എന്നും പവർവിഷൻ ടി വി ചെയർമാൻ റവ. ഡോ. കെ. സി. ജോൺ ആഹ്വാനം ചെയ്തിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...