ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഐപിസി ആദരമർപ്പിച്ചു

0 430

കുമ്പനാട്: മാർത്തോമാ സഭയുടെ മുൻ പരമാധ്യക്ഷൻ ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വേർപാടിൽ ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് അനുശോചനം രേഖപ്പെടുത്തി. മാനവികതയ്കും മതേതരത്വത്തിനും വളരെ പ്രാധാന്യം നൽകിയും ആരെയും വേദനിപ്പിക്കാതെ എല്ലാവരെയും ചിരിപ്പിച്ച വലിയ മെത്രാപോലീത്തയുടെ വിടവാങ്ങലിൽ ഇന്ത്യ പെന്തെക്കോസ്ത് ജനറൽ വൈസ് പ്രസിഡന്റ് എന്ന നിലയിൽ എൻ്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നതായി അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

“ഒരു നൂറ്റാണ്ടിലധികം ജീവിച്ച് സഭ, സാമൂഹിക മേഖലകളിൽ സജീവ ഇടപെടൽ നടത്തിയ വ്യക്തിയായിരുന്നു വലിയ മെത്രാപ്പോലീത്ത. ക്രൈസ്തവതയുടെ ആകെ തുകയായ മനുഷ്യസ്നേഹം ആളുകളുമായി പങ്കുവയ്ക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സഭകളുടെ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി വളരെയധികം ശ്രമങ്ങൾ നടത്തുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുവാൻ തനിക്ക് കഴിഞ്ഞു. സാമൂഹ്യ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും, ചിന്തകളും പ്രസംഗങ്ങളും ജീവിതത്തെ സമന്വയിപ്പിച്ചു കൊണ്ടുപോകുകയും ചെയ്യുന്ന ഒരു ജീവിത ശൈലിയുടെ ഉടമയും, സമൂഹത്തിൽ ഉള്ള എല്ലാ ആൾക്കാരെയും ആകർഷിക്കാൻ പറ്റുന്ന തരത്തിലേക്ക് ജീവിതത്തെ ജനകീയമായ അവതരിപ്പിച്ച ഒരു വ്യക്തിയുമായിരുന്നു അദ്ദേഹം”, പാസ്റ്റർ വിൽസൺ പറഞ്ഞു.

You might also like
Comments
Loading...