മാർ ക്രിസോസ്റ്റം അപൂർവതകളുടെ മഹദ് വ്യക്തിത്വം: മുഖ്യമന്ത്രി പിണറായി വിജയൻ

0 423


തിരുവല്ല: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അപൂർവതകളുടെ മഹദ് വ്യക്തിത്വമായിരുന്നു മാർ ക്രിസോസ്റ്റം എന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വതസിദ്ധമായ നർമത്തിലൂടെ സമൂഹത്തിനാകെ സന്ദേശം പകരുന്ന ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം ജീവിതത്തിൽ ഉടനീളം നിർവഹിച്ചു.

Download ShalomBeats Radio 

Android App  | IOS App 

നാട്ടിലെ പാവപ്പെട്ടവർ, അശരണർ, ദുർബലർ, ഇവരെക്കുറിച്ചായിരുന്നു വലിയ തിരുമേനിയുടെ ചിന്ത. ആ ചിന്തയിലൂടെ അവരെ സഹായിക്കുന്നതിനുള്ള ഒട്ടേറെ പരിപാടികൾക്ക് അദ്ദേഹം രൂപം നൽകി. അത്തരം പരിപാടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് വരുമ്പോൾ അതിന്റെ കൂടെ കലവറയില്ലാതെ പിന്തുണയുമായി ഉണ്ടായിരുന്നു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അദ്ദേഹം സ്വീകരിച്ച മാതൃകാപരമായ പിന്തുണ ഈ ഘട്ടത്തിൽ ഓർക്കുന്നു. എല്ലാ നന്മകളുടെയും കൂടെ അദ്ദേഹം ഉണ്ടായിരുന്നു. വലിയ പിന്തുണയായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ അദ്ദേഹം നൽകിയത്. അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും മാതൃകയാണ്. ഓട്ടേറെ ഗുണവിശേഷങ്ങളുടെ വിളനിലമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like
Comments
Loading...