ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയന്റെ പ്രത്യേക പ്രാർത്ഥനാ സമ്മേളനം നാളെ

0 327

തിരുവല്ല: കോവിഡ്-19 വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയൻ പ്രത്യേക പ്രാർത്ഥനാ സമ്മേളനം ഓൺലൈനിൽ സംഘടിപ്പിക്കുന്നു. മെയ് എട്ടിന് ശനിയാഴ്ച (നാളെ) രാവിലെ 10.00 മുതൽ 12:30 വരെ ഓൺലൈനായി നടത്തപ്പെടും. പ്രാർഥനാവിഷയം ഉള്ള ആർക്കും മീറ്റിംഗിൽ ജോയിൻ ചെയ്യാവുന്നതാണ്.

സൂം ആപ്ലിക്കേഷനിൽ നടക്കുന്ന മീറ്റിങ്ങിൽ ഫെലോഷിപ്പിനകത്തും പൊതുസമൂഹത്തിലും കോവിഡിനാൽ ബുദ്ധിമുട്ടുന്നവരെ ഓർത്ത് പ്രാർത്ഥിക്കും. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ദൈവദാസന്മാർ തൽസമയം ലൈവിൽ അതതു സ്ഥലത്തെ വിവരങ്ങൾ പങ്കു വയ്ക്കുകയും പ്രാർത്ഥനയിൽ പങ്കാളിത്തം വഹിക്കുകയും ചെയ്യും.
സൂം ID : 875 2535 2241
പാസ്കോഡ്: Sharon

You might also like
Comments
Loading...