ക്രിസ്ത്യന്‍ എഡിറ്റേഴ്സ് ആന്‍റ് റൈറ്റേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച വലിയ തിരുമേനിക്ക് ആദരാഞ്ജലികൾ അർപ്പിക്കും

0 949

തിരുവല്ല: ക്രിസ്ത്യന്‍ എഡിറ്റേഴ്സ് ആന്‍റ് റൈറ്റേഴ്സ് സൊസൈറ്റിയുടെ രക്ഷാധികാരിയായിരുന്ന ക്രിസോസ്റ്റം തിരുമേനിയുടെ ധന്യമായ ജീവിതത്തിന് ആദരാഞ്ജലികളര്‍പ്പിക്കുവാന്‍ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാര്‍ മെയ് 10 തിങ്കളാഴ്ച രാവിലെ 10.30ന് സൂം മാധ്യമത്തിൽ പങ്കുചേരുന്നു.1998 ല്‍ ക്രിസോസ്റ്റം തിരുമേനി മുന്‍കൈയ്യെടുത്താണ് കത്തോലിക്കാ, യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ, സിഎസ്ഐ, പെന്തെക്കോസ്തല്‍, സ്വതന്ത്ര പ്രസിദ്ധീകരണങ്ങള്‍ക്ക് സംയുക്ത വേദി ഉണ്ടാക്കിയത്. ക്രൈസ്തവ സഭകളുടെ ചരിത്രത്തിലാദ്യമായാണ് വ്യത്യസ്ത തലങ്ങളില്‍ നില്ക്കുന്ന സഭാ വിഭാഗങ്ങള്‍ ഒരുമിച്ചു വരുന്നത്. സഭകളുടെ വേലകള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ക്രിസോസ്റ്റം തിരുമേനിയുടെ ദേഹവിയോഗത്തില്‍ അനുശോചിക്കുവാനാണ് ഒരുമിച്ചു കൂടുന്നത്. ബിഷപ്പ് ഡോ.തോമസ് മാര്‍ തീത്തോസ്, ഫാ. ഡോ.പോള്‍ തേലക്കാട്, പ്രഫ തോമസ് മാത്യു, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മീറ്റിംഗ് ലിങ്ക്:
Join Zoom Meeting
https://us02web.zoom.us/j/86939593225
Meeting ID: 869 3959 3225

കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 98472 75754

You might also like
Comments
Loading...