ഏ.ജി. മലബാർ ഡിസ്ട്രിക്ട് സൺ‌ഡേസ്കൂളിന്റെ കിഡ്സ് ഫെസ്റ്റ് മെയ് 25-29 തീയതികളിൽ

0 1,294

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സൺ‌ഡേസ്കൂളിന്റെ കിഡ്സ് ഫെസ്റ്റ് മെയ് മാസം 25 മുതൽ 29 വരെയുള്ള തീയതികളിൽ സൂം ആപ്ലിക്കേഷനിലൂടെ നടത്തപ്പെടും. Meet & Dine എന്നതാണ് മുഖ്യ ചിന്താവിഷയം. കുട്ടികളുടെ ഇടയിലെ ആത്മീയ ശുശ്രുഷകളിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഇതേ മീറ്റിംഗിൽ മാതാപിതാക്കൾക്കും ടീച്ചേഴ്സിനും പ്രത്യേക സെഷനുകൾ ഉണ്ടാകുന്നതാണ്. അസ്സംബ്ലിസ് ഓഫ് ഗോഡ് സൗത്ത് ഇന്ത്യ ജനറൽ സൂപ്രണ്ട് റവ.ഡോ. വി.റ്റി. ഏബ്രഹാം ഉദ്ഘാടനം ചെയ്യും

ഇതേ മീറ്റിംഗിൽ മാതാപിതാക്കൾക്ക് വേണ്ടി 25-5-2021 ന് രാത്രി 7:00 മണി മുതൽ 8:30 വരെ പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) നയിക്കുന്ന ക്ലാസും, അദ്ധ്യാപകർക്ക് വേണ്ടി 26 ന് രാത്രി 7.00 മണി മുതൽ 8.30 വരെ ഇവാ. ഷാർലറ്റ് പി മാത്യു നയിക്കുന്ന ക്ലാസും, 27 മുതൽ 29 വരെ വൈകുന്നേരം 4.00 മുതൽ 6.00 വരെ കുഞ്ഞുങ്ങൾക്ക് വി.ബി.എസ്. പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്. എല്ലാ സെക്ഷൻ ഭാരവാഹികളുടെയും, അദ്ധ്യാപകരുടെയും, കർത്തൃദാസന്മാരുടെയും പ്രാർത്ഥനയും സഹായ സഹകരണങ്ങളും ഉണ്ടായിരിക്കേണം എന്ന് കിഡ്സ് ഫെസ്റ്റിനു വേണ്ടി പാസ്റ്റർ ജസ്റ്റിൻ സ്കറിയ (മലബാർ ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡയറക്ടർ) അഭ്യർത്ഥിച്ചു.

Download ShalomBeats Radio 

Android App  | IOS App 

എല്ലാ മീറ്റിങ്ങുകൾക്കുമായി പൊതുവായി ഒരു ലിങ്കാണുള്ളത്.
മീറ്റിംഗ് ലിങ്ക്:
https://us02web.zoom.us/j/85628135795?pwd=d1BFaitTODA1Y1ZOVlV1aGIzOTRTQT09

കൂടുതൽ വിവരങ്ങൾക്ക്:
+91 73386 11100,
+91 98473 43636,
+91 99618 46538.

You might also like
Comments
Loading...