മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ സർഗ്ഗസമിതി അനുശോചിച്ചു

0 463

കോട്ടയം: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ ക്രൈസ്തവ എഴുത്തുകാരുടെ സംഘടനയായ സർഗ്ഗസമിതി അനുശോചിച്ചു. ഒരു നൂറ്റാണ്ട് നീണ്ട ജീവിതംകൊണ്ട് ക്രൈസ്തവ സാക്ഷ്യം സാർത്ഥകമാക്കിയ പ്രതിഭാധനനും മനുഷ്യസ്നേഹിയുമായിരുന്നു മാർ ക്രിസോസ്റ്റം. ക്രിസ്തു സന്ദേശത്തെ ജനകീയമാക്കിയ മാർ ക്രിസോസ്റ്റം മനുഷ്യ സൗഹാർദ ഇടപെടലുകളുടെ വർത്തമാനകാലത്തെ സജീവ സാന്നിധ്യമായിരുന്നു.

വിജോയ് സ്കറിയ പെരുമ്പെട്ടി (പ്രസിഡന്റ് ), അച്ചൻകുഞ്ഞ് ഇലന്തൂർ (വൈസ് പ്രസിഡന്റ്), പി. എസ്. ചെറിയാൻ (സെക്രട്ടറി), ഷാജി മാറാനാഥാ, സാംകുട്ടി ചാക്കോ നിലമ്പൂർ, കുര്യാക്കോസ് തോട്ടത്തിൽ, ബെന്നി കൊച്ചു വടക്കേതിൽ, ജെയ് തോമസ് മാലിയിൽ, ജോസ് ഐക്കരപ്പടി എന്നിവർ പ്രസംഗിച്ചു. ക്രൈസ്തവ മാധ്യമങ്ങൾക്കും എഴുത്തുകാർക്കും പ്രചോദനമായിരുന്ന മാർ ക്രിസോസ്റ്റത്തിന്റെ വേർപാട് ക്രൈസ്തവ സമൂഹത്തിനു നികത്താനാകാത്ത നഷ്ടമാണെന്ന് യോഗം വിലയിരുത്തി.

You might also like
Comments
Loading...