ക്രൈസ്റ്റ് യോക് മിഷന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി “ആക്റ്റ്സ് അക്കാഡമി” മെയ് 21 ന് ആരംഭിക്കുന്നു

0 700

തിരുവല്ല: തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന “ക്രൈസ്റ്റ് യോക് മിഷൻ”, യുവജനങ്ങൾക്കായി ആക്റ്റ്സ് അക്കാഡമി എന്ന പേരിൽ വചന പഠനക്ലാസ് ആരംഭിക്കുന്നു. മെയ് മാസം 21-ാം തീയതി വെള്ളിയാഴ്ച ആരംഭിക്കുന്ന ഈ കോഴ്സിൽ 13 മുതൽ 19 വയസ്സു വരെയുള്ള കുട്ടിങ്ങൾക്ക് അഡ്മിഷൻ ലഭിക്കുന്നതാണ്. കുഞ്ഞുങ്ങളെ ആത്മീകവും മാനസീകവും ആയ മേഖലകളിൽ കൂടുതൽ കരുത്ത് ഉള്ളവരാക്കുക എന്നതാണ് ഈ കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്. വചന പഠനത്തോടൊപ്പം അവർക്കായി കൗൺസിലിംഗ്, കരിയർ ഗൈഡൻസ് എന്നിവ നൽകുന്ന സെഷനുകളും ഈ കോഴ്സിന്റെ പ്രത്യേകതയാണ്. സൂം മാധ്യമത്തിലൂടെയാണ് ക്ലാസ്സുകള്‍ നടത്തപ്പെടുക. ദൈവജനങ്ങൾ തങ്ങളുടെ കുഞ്ഞുങ്ങളെ ഈ ക്ലാസിൽ പങ്കെടുപ്പിക്കുകയും മറ്റുള്ളവരെ കൂടി ഈ കോഴ്സ് പരിചയപ്പെടുത്തുവാൻ താല്പര്യപ്പെടുന്നതായി പ്രിൻസിപ്പാൾ റവ. ജോൺസൻ പി.കെ. അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും:
+91 94475 63162.

You might also like
Comments
Loading...