ഐ.പി.സി. കേരളാ സ്റ്റേറ്റിന്റെ ത്രിദിന ഉപവാസ പ്രാർത്ഥന മെയ് 19 മുതൽ

0 422

കുമ്പനാട്: ഐ.പി.സി. കേരളാ സ്റ്റേറ്റിന്റെ നേതൃത്വത്തിൽ 2021 മെയ് 19 (നാളെ) മുതൽ 21 വരെ തീയതികളിൽ (ബുധൻ – വെള്ളി) രാവിലെ 10.00 മണി മുതൽ 1.00 മണി വരെ ഉപവാസ പ്രാർത്ഥന നടക്കുന്നു. കോവിഡ്-19 മഹാമാരിയുടെ അതിവ്യാപനത്തോടുള്ള ബന്ധത്തിൽ ദൈവദാസന്മാരും ദൈവമക്കളും കടന്നു പോകുന്ന പ്രതിസന്ധിയുടെ നടുവിൽ ദൈവീക ആശ്വാസത്തിനും വിടുതലിനും വേണ്ടിയാണ് പ്രാർത്ഥനയിൽ ദൈവജനം ഒരുമിച്ച് കൈകോർക്കുന്നത്. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ പ്രാർത്ഥനാ സമ്മേളനത്തിൽ എല്ലാ ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കുവാൻ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ ആഹ്വാനം ചെയ്തു.
സൂം ID 8636 333 4456
പാസ്‌വേഡ്: 2021

You might also like
Comments
Loading...