കോവിഡ് രോഗികളേയും ശുശ്രുഷകൻമാരേയും ചേർത്ത് പിടിച്ചു ഏ.ജി അടൂർ സെക്ഷൻ ആറാം ഘട്ട സഹായ വിതരണം
അടൂർ : കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന സെക്ഷനിലെ കോവിഡ് രോഗികളേയും എല്ലാ ശുശ്രുഷകൻമാരേയും രണ്ടാം ഘട്ട ലോക്ക്ഡൗണിൽ ചേർത്ത് പിടിച്ചു കരുതലിന്റെ കൈത്താങ്ങു ഒരുക്കി അടൂർ സെക്ഷൻ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അനുസരിച്ചു ആറാം ഘട്ട സഹായമായ സ്പെഷ്യൽ കിറ്റുകൾ പ്രസ്‌ബിറ്റർ. പാസ്റ്റർ. ജോസ് റ്റി ജോർജിന്റെ നേതൃത്വത്തിൽ സെക്ഷനിലുള്ള രോഗികളുടെ വീടുകളിലും, സഭകളിലും നേരിട്ട് എത്തിച്ചു. ഈ മഹാമാരി സമയങ്ങളിൽ ക്ളേശമനുഭവിക്കുന്ന ശുശ്രുഷകൻമാർക്കും വിശ്വാസികൾക്കും ഇതിനോടകം അഞ്ചു ഘട്ടങ്ങളിലായി ഭക്ഷ്യ ധാന്യ കിറ്റുകളും,പച്ചക്കറി അടങ്ങുന്ന കിറ്റുകൾ, സാമ്പത്തിക സഹായം, ചികിത്സ സഹായം തുടങ്ങിയവ നൽകുവാൻ സെക്ഷൻ കമ്മിറ്റിയ്ക്കു കഴിഞ്ഞിട്ടുണ്ട്. പാസ്റ്റർ. ജോസ് റ്റി ജോർജ് (പ്രസ്ബിറ്റർ), പാസ്റ്റർ. ജോർജ് വർഗീസ് (സെക്രട്ടറി )പാസ്റ്റർ. സന്തോഷ്.ജി (ട്രഷറാർ)സഹോദരൻമാരായ. ഏ. കെ. ജോൺ, പി. ഡി. ജോണികുട്ടി എന്നിവർ സെക്ഷൻ കമ്മിറ്റിയ്ക്ക് നേതൃത്വം നൽകുന്നു.