ഒന്നായ് പാടാം യേശുവിനായി ആദ്യ പ്രമോഷണൽ മീറ്റിങ്ങും സംഗീത സന്ധ്യയും ചിങ്ങവനത്ത്

വാർത്ത: ജോജി ഐപ്പ് മാത്യൂസ്

0 1,420

കോട്ടയം: 2018 ഡിസംബർ 25 ന് ക്രിസ്മസ് സന്ധ്യയിൽ തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിൽ 1000 സംഗീതജ്ഞരെയും ലക്ഷം ശ്രോതാക്കളെയും പങ്കെടുപ്പിച്ച് നടത്തുന്ന മെഗാ ഇവന്റായ ‘ ഒന്നായ് പാടാം യേശുവിനായി സംഗീത മഹാസംഗമത്തിന്റെ ആദ്യ പ്രമോഷണൽ മീറ്റിങ്ങും സംഗീത സന്ധ്യയും അടുത്ത ശനിയാഴ്ച്ച ( *ഓഗസ്റ്റ് 18)വൈകിട്ട് 5.30ന് ചിങ്ങവനം ബെഥേസ്ദ നഗറിൽ (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്) നടക്കും.
IPC ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ.കെ.സി.ജോൺ ഉദ്ഘാടനം ചെയ്യും . ന്യൂ ഇന്ത്യ സി.ഒ.ജി പ്രസിഡന്റ് പാസ്റ്റർ വി.എ.തമ്പി , പി.സി.ഐ വർക്കിങ്ങ് പ്രസിഡന്റ് എൻ.എം.രാജു എന്നിവർ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൗൺസിൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ വി.പി.തോമസ് അധ്യക്ഷത വഹിക്കും. ബ്രദർ ജോയി താനുവേലിൽ ജനറൽ കൺവീനറായ വിപുലമായ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
പ്രമുഖ സംഗീതജ്ഞരായ ഭക്തവത്സലൻ, സാംസൺ കോട്ടൂർ, ബിന്നി മാത്യു, പാസ്റ്റർ റോയി പൂവക്കാല, വിൽസൺ ചേന്നനാട്ടിൽ, സാം ജോർജ്, നിർമ്മലാ പീറ്റർ, അജി പുത്തൂർ, ഏലിയാമ്മ രാജു, ജിജി സാം തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും.
ആലോചനാ യോഗത്തിൽ പാസ്റ്റർ റോയി പൂവക്കാല അധ്യക്ഷത വഹിച്ചു. ജോയി താനുവേലിൽ, ഭക്തവത്സലൻ, സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോർജി വർഗീസ്, വി.പി.ഫിലിപ്പ്, പി.എ.ജെയിംസ്, അജി പുത്തൂർ, ലിജോ.കെ.ജോസഫ്, സന്തോഷ് തോമസ്, കെ.ജെ. മാത്യു, സോദരി സമാജം സ്റ്റേറ്റ് സെക്രട്ടറി സൂസൻ എം.ചെറിയാൻ, അജി ജെയ്സൺ എന്നിവർ പ്രസംഗിച്ചു.
പ്രമോഷണൽ കമ്മറ്റി ഭാരവാഹികളെയും നിയോഗിച്ചു.
ബ്രദർ. ജോയി താനുവേലിൽ ( ജനറൽ കൺവീനർ),
അജി പുത്തൂർ, അജി ജെയ്സൺ, ബിജു ജോൺ, പാസ്റ്റർമാരായ ജോൺസൻ കെ. ഓ, ജോർജി വർഗീസ്, പി.എ.ജെയിംസ്, സന്തോഷ് തോമസ് ( കോ-ഓർഡിനേറ്റർമാർ),
പാസ്റ്റർമാരായ വി.പി.ഫിലിപ്പ്,, അനിൽ.ടി.കുഞ്ഞുമോൻ, ജോയി.പി.മാത്യു ( പ്രാർത്ഥന) , പാസ്റ്റർ സിജി ഏബ്രഹാം, പാസ്റ്റർ കെ.ജെ. മാത്യു, തോമസ് ഫിന്നി, പാസ്റ്റർ ജോമോൻ മാത്യു, സുബിൻ (പബ്ലിസിറ്റി), അലക്സ്.കെ.ബി, ലാലു ഐസക്ക്, പാസ്റ്റർ ബെന്നി കെ.ഡി, ജോഷി ജോസഫ് സാം( മീഡിയ ), സണ്ണി ജോൺ, ശശികുമാർ, ജിജി സാം ( മ്യൂസിക്ക് ), പാസ്റ്റർ ഫിലിപ്പ് എം.ഏബ്രഹാം, ബിനോയി ഏലിയാസ്, സന്തോഷ്.എം.പീറ്റർ, പാസ്റ്റർമാരായ ബിജേഷ്, രാജീവ് ജോൺ ( വോളിന്റിയേഴ്സ് ), സൂസൻ.എം.ചെറിയാൻ ( ലേഡീസ് )

 

You might also like
Comments
Loading...