ഐ.പി.സി. മല്ലപ്പള്ളി സെന്റർ പി.വൈ.പി.എയുടെ ഭക്ഷ്യധാന്യ കിറ്റ് വിതരണം “കൈത്താങ്ങ്-2021” ആരംഭിച്ചു

0 721

മല്ലപ്പള്ളി: ഐ.പി.സി. മല്ലപ്പള്ളി സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം “കൈത്താങ്ങ്-2021” ആരംഭിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ആദ്യഘട്ടത്തിൽ അർഹരായ 100 പേരിലേക്ക് ആണ് സഹായം എത്തിക്കും. ഐ. പി.സി. മല്ലപ്പള്ളി സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി ചാക്കോ, സെന്റർ സെക്രട്ടറി പാസ്റ്റർ ടി. ലാലു എന്നിവരുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സാജൻ എബ്രഹാം, ലിബിൻ മുണ്ടിയപ്പള്ളി, ബിനോയ് മുണ്ടത്താനം, ജസ്റ്റിൻ മുണ്ടത്താനം, രഘുകുമാർ, റിച്ചു സാബു, ജിനു മാത്യു, ബ്ലസ്സൺ ലാലു, ജിജോ ജോർജ്, ജോയേഷ്, അനിത റെജി എന്നിവർ അടങ്ങിയ ചാരിറ്റി ടീം പ്രവർത്തിച്ചു വരുന്നു.

കൈത്താങ്ങ് എന്ന ഈ ഭക്ഷ്യ ധാന്യ കിറ്റ് വിതരണ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സഹകരിച്ച എല്ലാ ദൈവമക്കൾക്കും പി.വൈ.പി.എ ഭാരവാഹികൾ നന്ദി അറിയിച്ചതോടൊപ്പം തുടർന്നും ഈ ദുരിതകാലത്തു അർഹരായവരെ സഹായിക്കുന്നതിനായി സുമനസ്സുകളുടെ വിലയേറിയ സഹായം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിന്റെ രണ്ടാംഘട്ട പ്രവർത്തനം ഉടൻ ആരംഭിക്കുന്നതാണെന്നും അറിയിച്ചു.

You might also like
Comments
Loading...