കേരള കൗൺസിൽ ഓഫ് ചർച്ചസ് ക്ലർജി കമ്മീഷന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം നടത്തി
കൊട്ടാരക്കര: കോവിഡ്-19 മഹാമാരിയുടെ പ്രയാസങ്ങളിൽ നിന്നും വിടുതൽ ലഭിക്കേണ്ടതിന് കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) ക്ലർജി കമ്മീഷന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം നടത്തി. പ്രാർത്ഥനയ്ക്ക് കെസിസി പ്രസിഡന്റ് ഡോ. ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിഭദ്രാസന സഹായമെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പാ മുഖ്യസന്ദേശം നൽകി. കോവിഡ് മഹാമാരി ദേശത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ സഭകളും ഐക്യതയോടെ മുമ്പോട്ടു നീങ്ങണമെന്ന് ആഹ്വാനം ചെയ്തു. കെസിസി ജനറൽ സെക്രട്ടറി അഡ്വ: പ്രകാശ് പി. തോമസ് സ്വാഗതവും ക്ലർജി കമ്മീഷൻ ചെയർമാൻ ഫാദർ ജോസ് കരിക്കം കൃതജ്ഞതയും ആശംസിച്ചു. വിവിധ ഇടവകയിലെ വികാരിമാർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. സമാപന പ്രാർത്ഥനയ്ക്ക് കെസിസി ട്രഷറർ എൽ. ടി. പവിത്രസിംഗ് നേതൃത്വം നല്കി. കൺവീനർ ഫാ. നോബിൾ, പ്രോഗ്രാം കൺവീനർ ആയി പ്രവർത്തിച്ച ഫാ. സനൽകുമാർ എന്നിവർ നേതൃത്വം നല്കി. ബിഷപ്പ് ഡോ ഉമ്മൻ ജോർജിൻ്റെ ആശീർവ്വാദത്തോടെ പ്രാർത്ഥനാ സംഗമം അവസാനിച്ചു.