യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ് (യു.പി.എഫ്) യൂത്ത് വിംഗ് കുന്നംകുളം ഒരുക്കുന്ന പ്രാർത്ഥനാദിനം

0 1,026

കുന്നംകുളം: കോവിഡ്-19 വീണ്ടും നമ്മുടെ സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായി ജനങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ദേശത്തിന്റെ വിടുതലിനും ഉദ്ധാരണത്തിനുമായി പ്രാർത്ഥിക്കുക എന്ന വലിയ ഉത്തരവാദിത്വം നിറവേറ്റുന്നതിനായി, യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ് (യു.പി.എഫ്) യൂത്ത് വിംഗ് കുന്നംകുളം ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ പ്രാർത്ഥനയ്ക്കായി ഒരുമിച്ച് കൂടുവാൻ അവസരമൊരുക്കുന്നു. മെയ്‌ 25-ാം തീയതി ചൊവ്വ വൈകിട്ട് 7.00 മുതൽ 8.00 മണി വരെ ഒരുമിച്ചു കൂടി പ്രാർത്ഥിപ്പാൻ ആഗ്രഹിക്കുന്നത്.

ദിവസവും വളരെ ഭാരപ്പെടുത്തുന്ന വാർത്തകളും ഭീതിപ്പെടുത്തുന്ന രോഗാവസ്ഥകളെക്കുറിച്ചും നാം കേട്ടുകൊണ്ടിരിക്കുന്നു. നോർത്ത് ഇന്ത്യയിൽ നമ്മുടെ പല പ്രിയപ്പെട്ടവരും ഈ കെടുതിമൂലം നിത്യതയിൽ പ്രവേശിച്ചു. എല്ലാ ദൈവമക്കളും ഈ പ്രാർത്ഥന മീറ്റിങ്ങിൽ സംബന്ധിക്കേണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പ്രാർത്ഥനയിൽ സംബന്ധിക്കുന്നതിനുള്ള ലിങ്ക്:
https://meet.google.com/eua-fiuo-goe

കൂടുതൽ വിവരങ്ങൾക്ക്:
+91 85470 20050, +91 70254 08002.

You might also like
Comments
Loading...