ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രിക്ക് നന്ദിയർപ്പിച്ച് കെ‌സി‌ബി‌സി

0 1,112

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹമെന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി. പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ന്യൂനപക്ഷ വിഭാഗങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടതുമായ കാര്യമാണ് ന്യൂനപക്ഷവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യണമെന്നത്. പൊതുവികാരം മാനിച്ച് ഉചിതമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയോടു നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടിരുന്നു.

You might also like
Comments
Loading...