ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതം ചെയ്യുന്നുവെന്ന് മുൻ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ അംഗം

0 997

കൊച്ചി : ന്യൂനപക്ഷ ക്ഷേമവകുപ്പും പ്രവാസികാര്യ വകുപ്പും മുഖ്യമന്ത്രി എറ്റെടുത്തത് സ്വാഗതം ചെയ്യുന്നുവെന്ന് മുൻ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ അംഗം വി വി അഗസ്റ്റിൻ. ഏറെക്കാലമായി കേരളത്തിലെ ക്രൈസ്‌തവ ന്യൂനപക്ഷത്തിന് ഭരണത്തെപ്പറ്റി പരാതിയുണ്ടായിരുന്ന വകുപ്പാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ്. ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിന് ജനസംഖ്യാനുപാതികമല്ലാത്ത 80 % ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരുന്നിട്ട് കാലങ്ങളേറെയായി.

മുഖ്യമന്ത്രി നേരിട്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നതോടെ ക്രൈസ്‌തവ ന്യൂനപക്ഷത്തിന് നീതിലഭിക്കുമെന്ന് ശ്രീ അഗസ്റ്റിൻ പ്രത്യാശ പ്രകടിപ്പിച്ചു. കൂടാതെ മുഖ്യമന്ത്രി നേരിട്ട് പ്രവാസി കാര്യ വകുപ്പും കൈകാര്യം ചെയ്യുന്നതോടെ മുപ്പതുലക്ഷത്തിലധികം വരുന്ന കേരളത്തിലെ പ്രവാസി സമൂഹത്തിനും അവരുടെ കുടുംബാംഗങ്ങൾക്കും കൂടുതൽ ക്ഷേമകരമായ പ്രവർത്തനങ്ങൾ നടക്കുമെന്നും ശ്രീ അഗസ്റ്റിൻ പ്രത്യാശ പ്രകടിപ്പിച്ചു.

You might also like
Comments
Loading...