എക്സൽ പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ ബൈബിൾ ക്വിസ് “ബിബ്ലിയാ-21” ഇന്ന്

0 797

തിരുവല്ല: എക്സൽ പബ്ലിക്കേഷൻസിന്റയും എക്സൽ വി ബി എസിന്റെയും നേതൃത്വത്തിൽ ബൈബിൾ ക്വിസ് ഇന്ന് നടക്കും. ഓൺലൈനായി ശനിയാഴ്ച മലയാളത്തിലും ഇംഗ്ലീഷിലും നടത്തുന്നു. ലൂക്കോസിന്റെ സുവിശേഷം ആധാരമാക്കി ശരിയുത്തരം തിരഞ്ഞെടുക്കുന്ന മാതൃകയിലാണ് ചോദ്യങ്ങൾ. *ജൂനിയർ (4 – 12 വയസ്സ്), സീനിയർ (13 – 19 വയസ്സ്) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ജൂണിയേഴ്സിൽ പകൽ 10.00 – 12.00, സീനിയേഴ്സിന് 3.00 – 5.00 വരെയാണ് സമയം. വിജയികൾക്കു ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
+91 98479 92788, +91 98476 52757.

You might also like
Comments
Loading...