സൗജന്യ ആംബുലൻസ് സർവ്വീസും “കൈത്താങ്ങ്” പദ്ധതിയുമായി പ്രാർത്ഥനാ സംഗമം ചാരിറ്റബിൾ ട്രസ്റ്റ്

0 592

വേങ്ങൂർ: പ്രാർത്ഥനാ സംഗമം ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി ഇളമാട് പഞ്ചായത്തിലെ 7 വാർഡുകളിൽ കോവിഡ് ബാധിതരാകുന്നവർക്ക് വേണ്ടി സൗജന്യ ആംബുലൻസ് സർവ്വീസ് ഏർപ്പെടുത്തി. ഐ.പി.സി ബഥേൽ സഭയിൽ ചേർന്ന യോഗത്തിൽ പ്രാർത്ഥനാ സംഗമത്തിന്റെ ”കൈത്താങ്ങ് ” പദ്ധതിയുടെ ഉദ്ഘാടനം ട്രസ്റ്റിന്റെ ചെയർമാൻ പാസ്റ്റർ കെ.പി.ജോസ് വേങ്ങൂർ നിർവ്വഹിച്ചു. ട്രസ്റ്റിന്റെ വകയായി കലയപുരം ആശ്രയകേന്ദ്രത്തിലെ കോവിഡ് രോഗികൾക്ക് സൗജന്യമായി മരുന്നു വിതരണം ചെയ്തു. ഇളമാട് പഞ്ചായത്തിലെ 50 കാൻസർ രോഗികൾക്കുള്ള സാമ്പത്തിക സഹായവും വിതരണം ചെയ്തു.

You might also like
Comments
Loading...