സുനിത മസീഹിന് പിന്തുണയുമായി കെ.സി.വൈ.എം

0 396

എറണാകുളം: മതം മാറണമെന്ന ആവശ്യം നിരാകരിച്ചതിൻ്റ പേരിൽ പാകിസ്ഥാനിൽ മൃഗീയ മർദ്ദനത്തിന് ഇരയായ കൗമാരക്കാരി സുനിത മസീഹ് സുനിത മസീഹിന് പിന്തുണയുമായി കെ.സി.വൈ.എം (കേരള കാതലിക് യൂത്ത് മൂവ്മെന്റ്) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കണ്ണു മൂടിക്കെട്ടി
പ്രതിഷേധിച്ചു. ഇന്നലെ വൈകുന്നേരം 5.00 മണി മുതൽ 7.00 മണി വരെ കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 32 രൂപതകളുടെയും സഹകരണത്തോടെ യൂണിറ്റ്, ഫൊറോന, രൂപതാ തലങ്ങളിൽ യുവജനങ്ങൾ കണ്ണു മൂടികെട്ടിക്കൊണ്ട്, കൈയ്യിൽ *ജസ്റ്റിസ് ഫോർ സുനിത മസീഹ്* എന്ന പ്ലക്കാർഡ് പിടിച്ചുകൊണ്ട് ഈ ഈ പ്രതിഷേധത്തിൻ്റ ഭാഗമായി.

പതിനാലുകാരിയായ പാകിസ്ഥാനി പെൺകുട്ടിയുടെ ചിത്രം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. പാക്കിസ്ഥാനിൽ ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും മതം മാറ്റുന്നതും പതിവ് സംഭവമായി മാറിക്കൊണ്ടിരിക്കുമ്പോൾ, 13 കാരിയായ ക്രിസ്ത്യൻ പെൺകുട്ടി നേരിടേണ്ടിവന്ന കൊടും . പ്രതിഷേധത്തിൻ്റ ചിത്രങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചുകൊണ്ട് ഈ പ്രതിഷേധം ശക്തമാക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചിരുന്നു. ഈ സംഭവത്തെപ്പറ്റി ചിന്തിക്കുന്നതിനും ലോകത്ത് നടക്കുന്ന ഇത്തരം തീവ്രവാദ ശ്രമങ്ങളെ പറ്റി ബോധവാന്മാരാക്കുന്നതിന് കൂടിയാണ് കെ.സി.വൈ.എം ഇത്തരമൊരു പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് വന്നത്.

You might also like
Comments
Loading...