കോവിഡ് വിരുദ്ധ പോരാട്ടത്തിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി പാസ്റ്റർ ജസ്റ്റിൻ ചെരുവിളും മലയം ദൈവസഭയും
തിരുവന്തപുരം: ഈ മഹാമാരി കാലത്തു വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി പാസ്റ്റർ.ജെറിൻ ചെരുവിളയും, മലയം ദൈവസഭയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. സുവിശേഷ ദൗത്യവും പ്രസംഗം മാത്രമല്ല, സമൂഹത്തിന്റെ ഉന്നമനത്തിനും കൈത്താങ്ങായി മാറിയിരിക്കുന്ന പാസ്റ്റർ ജെറിനും സഹപ്രവർത്തകരും മലയം ദൈവസഭയും അനേകർക്ക് മാതൃകയായി അഭിനന്ദനമർഹിക്കുന്നു.
കോവിഡ് പ്രതിരോധത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ ഒന്നായ അണുനശീകരണം തുടങ്ങി സമൂഹ മധ്യത്തിലൂടെ, കോവിഡ് പ്രതിരോധ പോരാളികളായ പോലീസ് ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകരായ വിവിധ രാഷ്ട്രീയ സംഘടനയിലുള്ളവർ എന്നിവർക്ക് കുടിവെള്ളം, പി.പി.ഇ കിറ്റ്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ നൽകിയും ഭിന്നശേഷിക്കാർ, വയോജനങ്ങൾ , ഒരു തൊഴിലും ചെയാൻ കഴിയാതെ ഭവനങ്ങളിൽ ഉള്ളവർ എന്നിവർക്ക് ആഹാരം നൽകിയും, ദിവസങ്ങളായി ആഹാരം കഴിച്ചിട്ട് എന്നുള്ള ഫോൺ വിളികളിൽ നിന്നു കമ്മ്യൂണിറ്റി കിച്ചൺ മാതൃകയിലുള്ള പ്രവർത്തനം തുടക്കമിട്ടു രാവിലെയും ഉച്ചക്കും വൈകുന്നേരവും ആഹാരം അർഹതപെട്ടവരുടെ കൈകളിൽ എത്തിച്ചും പോഷക സമ്പുഷ്ടമായ കപ്പയും മീനും നൽകിയും പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങൾ നൽകിയും ബഹുമാനപെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭവനനൽകിയും വളരെ മാതൃകയായി തീർന്നിരിക്കുകയാണ് ഈ യുവ സുവിശേഷകനും സഭയും.