അഞ്ചൽ ഏ.ജി
സഭ സി.ഏ
ഡിപ്പാർട്ടമെന്റിന്റെ സഹായ വിതരണത്തിന് തുടക്കം

0 1,215

അഞ്ചൽ: ബെഥൽ ഏ. ജി സഭയുടെ യുവജന പ്രസ്ഥാനമായ സി. എ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഭാ പാസ്റ്റർ. എം.എസ്.രാജൻ പ്രാർത്ഥിച്ചു ഉത്ഘാടനം നിർവഹിച്ചു.
ആദ്യ ഘട്ടം സഭയിലെ വിശ്വാസികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. രണ്ടാം ഘട്ടം കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ ശേഖരിച്ചു കിറ്റാക്കി അഞ്ചലിന്റെ പരിസര പ്രദേശങ്ങളിലുള്ള അക്രൈസ്തവരുടെ ഭവനങ്ങളിൽ വിതരണം ചെയ്തു. മൂന്നാം ഘട്ടം അഞ്ചൽ സെക്ഷനിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ശുശ്രുഷകന്മാരുടെ പാഴ്സനേജുകളിൽ
സി.ഏ കമ്മിറ്റി നേരിട്ടെത്തി ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. നാലാം ഘട്ടം അഞ്ചലും,
ആലംച്ചേരിയിലും
വാഹനം ഓടിക്കുന്ന സഹോദരങ്ങൾക്ക്‌ കിറ്റുകൾ വിതരണം ചെയ്യുവാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ഇതു കൂടാതെ കോവിഡ് ബാധിതരായ മറ്റ് സെക്ഷനിലേയും, സംഘടനയിലെയും
ശുശ്രുഷകൻമാർക്ക് ഭക്ഷ്യ ധാന്യ കിറ്റും,
പൾസ് ഓക്സി മീറ്ററും
വിതരണം ചെയ്തു. ഈ കർമ്മ പ്രവർത്തനങ്ങളിൽ
പങ്കെടുത്ത
സഭയിലെ സി. എ അംഗങ്ങളായ സഹോദരൻമാരായ റെയ്സൺ ഡാനി, അനിസൺ ആർ, ജോയൽ ബെന്നി, ഫ്രഡി പി കുഞ്ഞുമോൻ, ജോഷിൻ ജേക്കബ്, ജെറിൻ ബെന്നി, ജോയൽ രാജൻ എന്നിവരെ വിശേഷാൽ അഭിനന്ദിക്കുന്നു. ഈ ഉദ്യമത്തിന് സാമ്പത്തികമായി സഭയിൽ നിന്നും സഹായിച്ചവർക്കും നന്ദി അറിയിക്കുന്നു. സഭാ സി. ഏ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റായി സഹോദരൻമാരായ
സാം. റ്റി. ജോർജും, സെക്രട്ടറിയായി ജെയ്സൺ ഡാനിയും, ഖജാൻജിയായി പി. ഡി. ജോൺസനും ശക്തമായ നേതൃത്വം നൽകുന്നു.

You might also like
Comments
Loading...