1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി ഓൺലൈനായി മാത്രം

0 561

തിരുവനന്തപുരം: ഇനി മുതൽ ആയിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഓൺലൈനായി മാത്രമെ സ്വീകരിക്കൂ. ഗാർഹിക ഉപയോക്താക്കളുടെ നിരക്ക് ഉൾപ്പടെ എല്ലാ ഇടപാടുകളും ഇതിൽ ഉൾപ്പെടും.

ആയിരം രൂപയിൽ താഴെയുള്ള വൈദ്യുതി തുക അതാത് സെക്‌ഷൻ ഓഫിസുകളിലെ കൗണ്ടറുകളിൽ സ്വീകരിക്കും. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ചാണ് തീരുമാനമെന്ന് വൈദ്യുതി ബോർഡ് ഉത്തരവിൽ പറയുന്നു.

You might also like
Comments
Loading...