കോവിഡിനാൽ ബുദ്ധിമുട്ടുന്നവർക്ക് സഹായഹസ്തവുമായി മല്ലപ്പള്ളി യു.പി.എഫ്

0 542

മല്ലപ്പള്ളി: കോവിഡ് പ്രതിസന്ധികൾ നേരിടുന്ന ഭവനങ്ങൾക്ക് സഹായഹസ്തവുമായി മല്ലപ്പള്ളി യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് . സാമ്പത്തിക സഹായം, പലവ്യഞ്ജന കിറ്റുകൾ, മരുന്ന്, മാസ്ക്, പി.പി.ഇ. കിറ്റുകൾ തുടങ്ങി വിവിധ സഹായങ്ങളാണ് കോവിഡ് ബാധിതരായവർക്കും രോഗ മുക്തി നേടിയവർക്കും ക്യാൻസർ രോഗികൾക്കും നൽകിയത്. കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുള്ള മാസ്കുകളും കൈമാറി. സി.ഐ.: സി.റ്റി. സജ്ഞയ്, എസ്.ഐ.: മധു എന്നിവർ ഏറ്റുവാങ്ങി. എം.യു.പി.എഫ് ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി. ജോസഫ്, പാസ്റ്റർമാരായ സുരേഷ് കുമാർ, ബിനോയ് മാത്യു, സിജു ജോർജ്, ഫിന്നി തോമസ് തുടങ്ങിയവർ സഹായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

You might also like
Comments
Loading...