ക്രിസ്തീയ മാതാപിതാക്കൾ മക്കൾക്ക് മാതൃകയാകണം: ഗ്ലോബൽ കോൺഫറൻസിൽ പാസ്റ്റർ ഷിബു തോമസ്

0 1,088

തിരുവല്ല: യഥാർത്ഥ ക്രിസ്തീയ ജീവിതം എന്താണെന്ന് ഇന്നത്തെ തലമുറക്ക് പഠിപ്പിച്ചു കൊടുക്കുന്ന മാതാപിതാക്കളുടെ അപര്യാപ്തതയാണ് നമ്മുടെ സഭകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ) പ്രസ്താവിച്ചു. പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ഡെയ്സ് ഓഫ് ഹോപ് ഗ്ലോബൽ കോൺഫറൻസിൽ രണ്ടാം ദിവസം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്റ്റേറ്റ് പ്രസിഡന്റ് ഇവാ. ജിനു വർഗിസ്, സി.എ. സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ സാം ഇളമ്പൽ, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഷൈജു തോമസ് തുടങ്ങിയവരും പ്രസംഗിച്ചു.

എങ്ങനെ സഭാ രാഷ്ട്രിയം നടത്തണമെന്നും കസേര പിടിക്കണമെന്നും നേതാവാകണമെന്നുമാണ് ഇന്നത്തെ തലമുറ മുൻ തലമുറയിൽ നിന്നും കണ്ടുപഠിക്കുന്നത്. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകണം. പകരം എങ്ങനെ വിശുദ്ധ ജിവിതം നയിക്കാമെന്നും ഉത്തമ ഭക്തരായി വിജയകരമായി മുന്നോട്ട് പോകാൻ കഴിയുമെന്നും മാതാപിതാക്കൾ മക്കൾക്ക് കാണിച്ചു കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ പിവൈസി സംസ്ഥാന സെക്രട്ടറി ജെറി പൂവക്കാല അധ്യക്ഷത വഹിച്ചു.

You might also like
Comments
Loading...