ന്യൂനപക്ഷ അനുപാതം: സര്‍വ്വകക്ഷി യോഗം നാളെ

0 1,177

കൊച്ചി: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിവേചനം റദ്ദാക്കിയ ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. നാളെ വെള്ളിയാഴ്ച പകൽ 3:30നാണ് സര്‍വകക്ഷിയോഗം ചേരുക. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുന്നത്. ഇതു സംബന്ധമായി വ്യത്യസ്ത ചിന്തകളാണ് വിവിധ സംഘങ്ങൾക്കുള്ളത്. എന്നാല്‍ വിഷയം ചര്‍ച്ചചെയ്ത് വേണ്ട നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. വിഷയത്തില്‍ ക്രൈസ്തവ നേതൃത്വം ക്രിയാത്മകമായ ഇടപെടല്‍ നടത്തണമെന്നാണ് ക്രൈസ്തവ വിശ്വാസികള്‍ ആവശ്യപ്പെടുന്നത്.

നേരത്തെ കെ‌സി‌ബി‌സി സ്വാഗതം ചെയ്ത വിധിയ്ക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുസ്ലിം ലീഗും ഇതര മുസ്ലിം പാര്‍ട്ടികളും രംഗത്തെത്തിയിരിന്നു. അതേസമയം വിഷയത്തില്‍ രാഷ്ട്രീയ മുന്നണികളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ക്രൈസ്തവ സഭാനേതൃത്വങ്ങള്‍ ഇടപെടണമെന്ന ആവശ്യം നവമാധ്യമങ്ങളില്‍ ശക്തമാണ്. സര്‍വ്വകക്ഷി യോഗത്തിന് മണിക്കൂറുകള്‍ ശേഷിക്കേ തങ്ങളുടെ അവകാശം സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്ന സമ്മര്‍ദ്ദവുമായി മുസ്ലിം സംഘടനകളും പ്രസ്ഥാനങ്ങളും സജീവമായി രംഗത്തുണ്ട്.

You might also like
Comments
Loading...