സൈക്കിൾ ദിനത്തിൽ തിമൊഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്പെഷൽ അനിമേഷൻ വിഡിയോ ഹിറ്റാവുന്നു

0 379

തിരുവല്ല: ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ സ്പെഷൽ അനിമേഷൻ സൈക്കിൾ പാട്ട് “ണിം ണിം ഞാനൊരു നാടൻ വണ്ടി” ആസ്വാദകരെ നേടുന്നു. തിരുവല്ലയിലെ തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ചിൽഡ്രൻ ഫെസ്റ്റ് ടീം ആണ് പാട്ടിനു വരികളും സംഗീതവും ഒരുക്കിയത്. കുട്ടികളുടെ ഇടയിൽ തരംഗമായി ക്കൊണ്ടിരിക്കുന്ന ഈ പാട്ട്, മനോരമ മ്യൂസിക് പുറത്തിറക്കിയ ‘യേശുവിൻ പൈതങ്ങൾ’ എന്ന ആൽബത്തിലേതാണ്. ബീന പ്രെയ്സി കുര്യൻ ഗാനം ആലപിച്ചു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ട് നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേർ പാട്ട് പങ്കുവയ്ക്കുകയുമു‌ണ്ടായി. ജോവി ജോർജ് സുജോ ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്.

യൂട്യുബിൽ ഈ ഗാനം കാണുന്നതിന്:
https://youtu.be/wxTQShGrUlk

You might also like
Comments
Loading...