ന്യൂനപക്ഷാവകാശം : കമ്മീഷൻ്റെ മുമ്പിൽ പെന്തെക്കോസ്ത് സഭാ നേതൃത്വം അതിവേഗം നിർദേശങ്ങൾ സമർപ്പിക്കണമെന്ന് പാസ്റ്റർ ജെയ്‌സ് പാണ്ടനാട്

0 1,222

തിരുവല്ല: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, സാമ്പത്തീക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ. ബി. കോശി അദ്ധ്യക്ഷനായ കമ്മീഷൻ മുൻപാകെ നിർദേശങ്ങൾ അതിവേഗം സമർപ്പിക്കാൻ തയാറാകണമെന്ന് പാ. ജെയ്‌സ് പാണ്ടനാട് പെന്തെക്കോസ്ത് സഭാ നേതൃത്വങ്ങളോട് ഓർപ്പിച്ചു. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, സാമ്പത്തീക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കുവാനാണ് കേരള സർക്കാർ കമ്മീഷനെ നിയോഗിച്ചത്. ജസ്റ്റീസ് ജെ. ബി. കോശിയെ കൂടാതെ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് IAS, ശ്രീ. ജേക്കബ് പുന്നൂസ് IPS എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങൾ.

കമ്മീഷൻ്റെ മുമ്പിൽ നിർദേശങ്ങൾ സമർപ്പിക്കാനുള്ള ഒരുക്കങ്ങളും പഠനങ്ങളും സഭാ നേതൃത്വമോ സഭ ചുമതലപ്പെടുത്തിയ ഏജൻസിയോ നടത്തുന്നുണ്ടെന്ന് വിശ്വസിക്കുന്നു. കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾ കണക്കിലെടുത്ത് സാമൂഹിക – സാമ്പത്തിക നിജസ്ഥിതി പഠന നിർദേശങ്ങൾ വ്യക്തിപരമായും സഭയായും പോസ്റ്റൽ വഴിയും ഓൺലൈൻ മുഖേനയും സമർപ്പിക്കാനുള്ള അവസരമാണിപ്പോൾ. കോവിഡ് മാനദണ്ഡങ്ങൾക്ക് ഇളവ് വന്നതിനു ശേഷം ജില്ലാ അടിസ്ഥാനത്തിൽ കമ്മീഷൻ്റെ സിറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. അതിനാവശ്യമായ കമ്മീഷൻ്റെ ടേംസ് ഓഫ് റഫറൻസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർപ്പിച്ചു.

കമ്മീഷന്റെ പരിഗണനാ വിഷയങ്ങളും വിവരശേഖരണവും, ചെയ്യേണ്ട കാര്യങ്ങൾ, എന്നിവയോടൊപ്പം കാര്യങ്ങൾ വ്യക്തമായി ബോധ്യപ്പെടുത്തും വണ്ണം അനുബന്ധവും തന്റെ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചെയ്യേണ്ട കാര്യങ്ങൾക്കുള്ള നിർദ്ദേശങ്ങൾ :
1) ചോദ്യാവലി തയ്യാറാക്കുക
2) ഓൺലൈൻ യോഗങ്ങൾ വിളിച്ച്, സെൻ്റർ പാസ്റ്റർന്മാർക്കും പാസ്റ്റർന്മാർക്കും സഭാംഗങ്ങൾക്കും ബോധവൽക്കരണം നൽകുക.
3) വിശകലനത്തിനായി ശേഖരിക്കുന്ന വസ്തുതകളും സ്ഥിതി വിവരങ്ങളും പഠന വിധേയമാക്കുക
4) ഡേറ്റാ ബേസിലെ ഉള്ളടക്കം മറ്റാർക്കും കൈമാറാതെ സൂക്ഷിക്കുക.

You might also like
Comments
Loading...