ക്രൈസ്റ്റ് & ബ്രദേഴ്സ് ഇന്റർനാഷണൽ ഒരുക്കുന്ന വെളിപ്പാട് പുസ്തക പഠന പരമ്പരയുടെ ഉദ്ഘാടന യോഗം ജൂൺ 5 ന്

0 1,161

കോട്ടയം: ബൈബിൾ പ്രവചനങ്ങളെയും പ്രധാനമായും വെളിപ്പാടു പുസ്തകത്തെ അടിസ്ഥാനമാക്കി, *അന്ത്യകാല മുന്നറിയിപ്പ് (End time Warning) എന്ന പേരിൽ Christ & Brothers International (C & Bl) ഒരുക്കുന്ന പഠന പരമ്പര, Cross to Crown എന്ന യൂട്യൂബ് ചാനലിന്റെ സഹകരണത്തോടെ സൂമിൽ ജൂൺ 9 മുതൽ ആരംഭിക്കുന്നു.* ഈ പഠന പരമ്പരക്കായി പ്രാർത്ഥിച്ച് ഒരുങ്ങുന്നതിനും ഒപ്പം ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിക്കുന്നതിനും *ഒരു പ്രത്യേക പരിപാടി ജൂൺ 5 ശനിയാഴ്ച രാവിലെ 7.30 മുതൽ 9.00* വരെ സംഘടിപ്പിക്കുന്നു. *പാസ്റ്റർ റ്റി.ജെ. ശമുവേൽ (അസംബ്ലീസ് ഓഫ് ഗോഡ്), ബ്ര. ജോൺ പി. തോമസ് (ബ്രദറൺ അസംബ്ലി) തുടങ്ങിയവർ* ഈ യോഗത്തിൽ മുഖ്യ അതിഥികളായിരിക്കും.

തുടർന്നു നടക്കുന്ന ചർച്ചയിൽ, *ബ്ര. ജോൺ സെബാസ്റ്റ്യൻ (Prince of Peace TV), പാസ്റ്റർ ഇ. ജോസ് (God’s Mission, Mumbai), അഡ്വ. ജോണി ജെ. കല്ലൻ (C & Bl Kottayam) എന്നിവർ* ഈ പഠനങ്ങളുടെ ആവശ്യകതയും ലക്ഷ്യങ്ങളും വിശദീകരിക്കുന്നതാണ്. സൂമിൽ നടക്കുന്ന ഈ മീറ്റിംങ്ങിലേക്ക് എല്ലാവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

NB : രജിസ്ട്രേഷൻ തുടരുന്നു. 2021 ജൂൺ 9 ബുധനാഴ്ച മുതൽ ആരംഭിക്കുന്ന* ഈ പഠന പരമ്പരയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ജൂൺ 5-ാം തിയതി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക്:
https://chat.whatsapp.com/Eqvqc1TAnUVLB6of9b9ckI

കൂടുതൽ വിവരങ്ങൾക്ക്:
+91 94477 75958, +91 99203 30680.

You might also like
Comments
Loading...