കെ.ഇ. എബ്രഹാം ഫൌണ്ടേഷൻ, പി.വൈ.പി.എ കോവിഡ് അതിജീവന പദ്ധതിയിലേക്ക് സംഭാവന നൽകി
കുമ്പനാട്: കേരള സ്റ്റേറ്റ് പിവൈപിഎ നടപ്പിലാക്കുന്ന
കോവിഡ് അതിജീവന പദ്ധതിക്ക് കെ.ഇ. എബ്രഹാം ഫൌണ്ടേഷൻ ₹1,25,000 രൂപ സംഭാവന നൽകി. കോവിഡ് അതിജീവന പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടന സമ്മേളനത്തിൽ ഐപിസി ജനറൽ പ്രസിഡന്റ് റവ. ഡോ. ടി. വൽസൻ എബ്രഹാം പ്രഖ്യാപിച്ച വാഗ്ദാനം പ്രകാരം സംസ്ഥാന പിവൈപിഎ കോവിഡ്-19 പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച 25 ദൈവദാസന്മാർക്കാണ് സഹായം ലഭ്യമായത്.
ഭക്ഷ്യ കിറ്റ് വിതരണം, കോവിഡ് ദുരിതാശ്വാസം, അടിയന്തര ആവശ്യങ്ങൾ, മിഷ്ണറി പ്രവർത്തകർ, ആദിവാസി മേഖലകളിൽ പ്രവർത്തനം ചെയ്യുന്നവർക്ക് ഉൾപ്പെടെ സംസ്ഥാന പിവൈപിഎയുടെ സഹായങ്ങൾ ലഭിക്കുന്ന അപേക്ഷ അനുസരിച്ച് നൽകി വരുന്നുണ്ട്.