ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ പ്രയര്‍സെല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് പുതിയ നേതൃത്വം

വാര്‍ത്ത: മീഡിയാ ഡിപ്പാര്‍ട്ട്‌മെന്റ്‌

0 1,141

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്‌റ്റേറ്റ് പ്രയര്‍ സെല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടറായി പാസ്റ്റര്‍ സജി ജോര്‍ജ് ചുമതലയേറ്റു. മുന്‍ ഡയറക്ടര്‍ പാസ്റ്റര്‍ വി. പി. തോമസ് സ്‌റ്റേറ്റ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയായി നീയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിയമനം.സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി. തോമസ് പ്രാര്‍ത്ഥിച്ച് പ്രഥമ ബോര്‍ഡ് മീറ്റിംഗ് കൂടി. ഇവാഞ്ചലിസം ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയായും കൗണ്‍സില്‍ മെമ്പറായും സേവനം ചെയ്തിട്ടുള്ള പാസ്റ്റര്‍ സജി ജോര്‍ജ് കൊല്ലം സഭാ ശുശ്രൂഷകനായും ഡിസ്ട്രിക്ട് പാസ്റ്ററായും പ്രവര്‍ത്തിക്കുന്നു. പാസ്റ്റര്‍മാരായ ഇ. എസ് ജോണ്‍ ജോയിന്റ് ഡയറക്ടറായും, അനിഷ് ഏലപ്പാറ സെക്രട്ടറിയായും, കെ. എ ഡേവിഡ് ട്രഷററായും, റോയി. പി. ജോര്‍ജ് ജോയിന്റ് സെക്രട്ടറിയായും, എം. ഇ റെജി പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായും പ്രവവര്‍ത്തിക്കും. കേരളത്തിലെ സഭകളുടെ സമഗ്ര വളര്‍ച്ചയ്ക്കും ഉണര്‍വ്വിനുമായി മേഖലകള്‍ തോറും പ്രാര്‍ത്ഥനാ ചങ്ങലകള്‍, ഉപവാസ പ്രാര്‍ത്ഥനകള്‍, മുഴുരാത്രി പ്രാര്‍ത്ഥനകള്‍, പവ്വര്‍ മീറ്റിംഗുകള്‍ എന്നിവ ക്രമീകരിക്കുക ഏവരേയും പ്രാര്‍ത്ഥനാ സജ്ജരാക്കുക എന്നുള്ളതാണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലക്ഷ്യം. സെപ്റ്റംബര്‍ 19-ന് ഹൈറേഞ്ച് മേഖലയിലെ ചപ്പാത്ത് സഭാ ഹാളില്‍ പ്രവര്‍ത്തനോദ്ഘാടനവും പ്രാര്‍ത്ഥനാ സമ്മേളനവും നടക്കും.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റര്‍ സജി ജോര്‍ജ്

പാസ്റ്റര്‍ അനിഷ് ഏലപ്പാറ

പാസ്റ്റര്‍ കെ. എ. ഡേവിഡ്‌

You might also like
Comments
Loading...