ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗങ്ങൾ ജൂൺ 7-13 വരെ

0 427

പയറ്റുവിള: ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ ജൂൺ 7 മുതൽ 13 വരെ (തിങ്കൾ – ഞായർ) തീയതികളിൽ സുവിശേഷ യോഗങ്ങൾ നടക്കും. ഓൺലൈനായി രാത്രി 8.00 മണിമുതൽ 9.30 വരെ ആണ് മീറ്റിംഗുകൾ നടക്കുക.

പാ. കെ. സി. തോമസ്, പാ. സാബു ആര്യപ്പള്ളിൽ, പാ. ജെയിംസ് യോഹന്നാൻ, പാ. ജോജി വർഗീസ്, പാ. ടൈറ്റസ് തോമസ്, പാ. ക്രിസ്റ്റിൻ ഹാർട്ടർ, പാ. ഷിജു കെ. വർഗീസ്, പാ. സിബി തങ്കച്ചൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. സ്റ്റാൻലി എബ്രഹാം (റാന്നി), ജേക്കബ് ജോയ് (വെണ്മണി), ഇവാ. സാംസൺ (പന്തളം), അനുജ് എബ്രഹാം (ഡൽഹി), സാം പൂവച്ചൽ (കോട്ടയം), ഇവാ. സാം ഹെർട്ടർ (തിരുവനന്തപുരം) എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഫെയ്സ്ബുക്കിലും യൂട്യൂബിലും ലൈവ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
പാ. കലേഷ് സോമൻ (+91 96335 61606)

You might also like
Comments
Loading...