മുന്നാക്ക സംവരണപ്പട്ടിക പുതുക്കി: പെന്തെക്കോസ്ത്, ബ്രദറൻ വിഭാഗങ്ങളും പട്ടികയിൽ

0 1,227

തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. 164 സമുദായങ്ങളാണ് പട്ടികയിലുള്ളത്. പെന്തെക്കോസ്ത്, ബ്രദറൻ സമുദായങ്ങളടക്കം ഒട്ടുമിക്ക ക്രിസ്ത്യൻ വിഭാഗങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് കേന്ദ്രസർക്കാർ ആദ്യവും പിന്നീട് സംസ്ഥാന സർക്കാരും 10 % സംവരണം പ്രഖ്യാപിച്ചിരുന്നു. സംവരണത്തിനായി മുന്നാക്ക വിഭാഗ പട്ടിക സര്‍ക്കാര്‍ തയാറാക്കുന്നില്ല എന്നാരോപിച്ച് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നു കാണിച്ച് എൻഎസ്എസ് കഴിഞ്ഞദിവസം നോട്ടിസ് അയച്ചു.

You might also like
Comments
Loading...