പി സി ഐ കേരള സ്റ്റേറ്റിന്റെ നേതൃത്വത്തിൽ പാസ്റ്റർ എം പൗലൊസ് അനുസ്മരണം നടത്തി

0 977

കോട്ടയം: പെന്തെകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പാസ്റ്റർ എം. പൗലൊസ് രാമേശ്വരത്തെ അനുസ്മരിച്ചു. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി എ ജയിംസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് പ്രോഗ്രാം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പാസ്റ്റർ നോബിൾ പി തോമസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മീഡിയാ കൺവീനർ പാസ്റ്റർ അനീഷ് ഐപ്പ് അതിഥികൾക്ക് നന്ദി പറഞ്ഞു. പ്രസ്തുത സമ്മേളനത്തിൽ പാസ്റ്റർ എം പൗലൊസ് സിൻ്റെ സഹധർമ്മണി സരോജം പൗലൊസ്, മകൻ പാസ്റ്റർ യിസ്രായേൽ പൗലൊസ് എന്നിവർ അദ്ദേഹത്തെപ്പറ്റിയുള്ള ജീവിതാനുഭവങ്ങൾ പങ്കിട്ടു.

ക്രൈസ്തവ സമൂഹത്തിലെ പ്രമുഖർ പങ്കെടുത്ത യോഗത്തിൽ ശ്രി. എൻ എം രാജു, സുവി: പി ജി വർഗീസ്, പാസ്റ്ററന്മാരായ വിൽസൺ ജോസഫ്, ജോസ് അതുല്യ, ജെ ജോസഫ് , ടി എം മാമച്ചൻ,ജോൺസൺ കെ സാമുവൽ, ആർ.സി. കുഞ്ഞുമോൻ, ഡോ. ഓ.എം. രാജുകുട്ടി, ഡോ. ജോ കുര്യൻ, ഡോ. തോമസുകുട്ടി എബ്രഹാം, മോഹൻ പി ഡേവിഡ്, ബിജോയ് കുരിയാക്കോസ്, ഫിന്നി സാമുവൽ, ഷിബു വി.സാം,. ഡോ. സാബു വർഗീസ്, ഷാജി ഇടുക്കി, സിസ്റ്റർ സ്റ്റർല ലൂക്ക്, ഉമ്മൻ പി ക്ലമൻ്റ്റസൺ, എബ്രഹാം ഫിലിപ്പോസ്, എ ജറാൾഡ്, ഡോ. കെ ജെ മാത്യു, സജി മത്തായി കാതേട്ട് , ഫിന്നി പി മാത്യൂ , ജോജി ഐപ്പ് മാത്യൂസ്, ബിനു വടശ്ശേരിക്കര, സിസ്റ്റർ ജിൻസി സാം എന്നിവർ അനുസ്മരണം നടത്തി. ജെസ്വിൻ& ജെനിഫർ, ഗ്ലാഡ്സൺ ബിജു തോമസ്, കൊച്ചുമോൻ അടൂർ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി.

You might also like
Comments
Loading...