ഓക്സിജൻ ആവശ്യമുള്ളവർക്ക് സഹായമെത്തിക്കാൻ ഐസിപിഎഫ്
കുമ്പനാട്: കോവിഡ് രോഗികൾ ഉൾപ്പെടെ ഓക്സിജൻ ആവശ്യമുള്ളവർക്ക് അത്യാവശ്യ ഘട്ടത്തിൽ സഹായവുമായി ഐ. സി.പിഎഫ്. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലായി 40 ഓക്സിജൻ കോൺസൻഡ്രേറ്ററുകൾ സജ്ജമാക്കി കഴിഞ്ഞു. ജാതിമത ഭേദമെന്യേ ആർക്കും സേവനം ലഭ്യമാണെന്നും ഡൽഹി, പൂനെ ,ബാംഗ്ലൂർ, റായ്പൂർ, നാഗപൂർ തുടങ്ങി പതിനാലു പ്രധാന കേന്ദ്രങ്ങളിലും കേരളത്തിൽ എല്ലാ ജില്ലകളിലും ഉപയോഗിക്കാവുന്ന വിധത്തിൽ ഓക്സിജൻ കോൺസൻഡ്രേറ്ററുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഐസിപിഎഫ് ജനറൽ സെക്രട്ടറി ഡോ.ജയിംസ് ജോർജ് പറഞ്ഞു.
അന്തരീക്ഷത്തിൽ നിന്നും വായു സ്വീകരിച്ച് ഓക്സിജൻ വേർതിരിച്ച് ശുദ്ധമാക്കി നല്കുന്ന മെഷിനാണിത്. ഇലക്ട്രിസിറ്റിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഈ മെഷീൻ ആർക്കും എളുപ്പത്തിൽ ഉപേയോഗിക്കാവുന്നതും കൊണ്ടു നടക്കാവുന്നതുമാണ്. കേരളത്തിലെ പ്രവർത്തനോദ്ഘാടനം ജൂൺ 6 ന് പോത്താനിക്കാട് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ടി. വൈ ജയിംസ്, ഐസിപിഎഫ് പ്രവർത്തകരായ കുഞ്ഞുമോൻ മാത്യൂസ്, ജെയ്സ് വർഗീസ് എന്നിവർ പ്രസംഗിച്ചു. വിവിധയിടങ്ങളിലെ ഐസിപിഎഫ്, സിജിപിഎഫ് പ്രവർത്തകരുമായി ബന്ധപ്പെട്ടാൽ ഇതിൻ്റെ സേവനം ലഭ്യമാക്കാം.
ബന്ധപ്പെടേണ്ട നമ്പർ: +91 99957 90887.