തിരുവല്ല വെസ്റ്റ് യു.പി.എഫ് പ്രാർത്ഥനാ സമ്മേളനം ഇന്ന്

0 891

തിരുവല്ല : തിരുവല്ല വെസ്റ്റ് യു.പി.എഫ് പ്രാർത്ഥനാ സമ്മേളനം ഇന്ന് (ജൂൺ 7 ന്) സൂമിൽ നടത്തപ്പെടും. വൈകിട്ട് 7.00 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ യു.പി.എഫ് പ്രസിഡൻ്റ് പാ. സജി ചാക്കോ വചനസന്ദേശം നൽകും. മുൻ പ്രസിഡൻ്റ് പാ. സാം പി.ജോസഫ് അധ്യക്ഷത വഹിക്കും.കഴിഞ്ഞ വർഷം ഇവിടെയുള്ള സഭകളായ കാരയ്ക്കൽ ചർച്ച് ഓഫ് ഗോഡ്, കാരയ്ക്കൽ ഐ.പി.സി., ചാത്തങ്കേരി ശാരോൻ, മേപ്രാൽ ശാരോൻ എന്നിവിടങ്ങളിലേക്ക് സ്ഥലം മാറി വന്ന പാസ്റ്റർമാർക്ക് ഓൺലൈൻ യോഗത്തിൽ സ്വീകരണവും നൽകും. യോഗത്തിന്റെ ലിങ്ക് ഇന്ന് വെസ്റ്റ് യു.പി.എഫ് ന്റെ ഗ്രൂപ്പിൽ പക്കുവയ്ക്കും.

You might also like
Comments
Loading...