എക്സൽ മിനിസ്ട്രീസിന്റെ എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം നടത്തുന്ന സണ്ടേസ്കൂൾ വർക്ക്ഷോപ്പ് ജൂൺ 11-13 തീയതികളിൽ

0 1,291

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം നടത്തുന്ന സണ്ടേസ്കൂൾ അധ്യാപകർക്കായുള്ള ഓൺലൈൻ അധ്യാപന പരിശീലന വർക്ക്ഷോപ്പ് ജൂൺ 11 മുതൽ 13 വരെ തീയതികളിൽ വൈകുന്നേരം 7.00 മണി മുതൽ 8.30 വരെ ഓൺലൈനിൽ നടത്തപ്പെടും. നിലവിൽ അദ്ധ്യാപകരായിട്ടുള്ളവരും സണ്ടേസ്കൂൾ അദ്ധ്യാപകരാകുവാൻ തൽപരരും സമർപ്പിതരുമായിട്ടുള്ളവർക്ക് ഈ സെമിനാറുകൾ ഏറെ പ്രയോജനകരമായിരിക്കും. പ്രവേശനം സൗജന്യമാണ്.

പ്രസ്തുത ക്ലാസ്സുകളിൽ അദ്ധ്യാപന രംഗത്തെ നൂതന പദ്ധതികൾ പരിചയപ്പെടുത്തപ്പെടും. ഓൺലൈൻ സൺഡേ സ്കൂൾ എങ്ങനെ നടത്താമെന്നുള്ള പരിശീലനവും ലഭിക്കും. സണ്ടേസ്കൂൾ മിനിസ്ട്രിയിലുണ്ടാകേണ്ട പുരോഗതികൾ, വിനോദങ്ങളിലൂടെയും
പ്രവർത്തിപരിചയങ്ങളിലൂടെയും ബൈബിളിനെ മനസ്സിലാക്കുക, സണ്ടേസ്കൂൾ അദ്ധ്യാപനത്തിലെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള നൈപുണ്യം എന്നിവ ഈ ക്ലാസുകളിൽ വിശദമാക്കപ്പെടും. പ്രവേശനത്തിന് മുൻകൂർ രജിസ്റ്റർ ചെയേണ്ടതാണ്.
ജോയിൻ ചെയ്യാനുള്ള ലിങ്ക്:
https://chat.whatsapp.com/F0sEsnfwDOg1KMn4BBpHwk

കൂടുതൽ വിവരങ്ങൾക്ക്:
+91 79072 35802, +91 96560 09752.

You might also like
Comments
Loading...