സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി; നിലവിലെ നിയന്ത്രണങ്ങൾ തുടരും

0 2,559


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം. ഇത് പ്രകാരമാണ് സർക്കാർ തീരുമാനം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തിൽ ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. നേരത്തെ ജൂൺ ഒൻപത് വരെ ലോക്ക്ഡൗൺ നീട്ടിയിരുന്നെങ്കിലും ഇളവുകൾ ഉണ്ടായിരുന്നു. തുണിക്കടകൾ ജ്വല്ലറി. പുസ്തകവില്പന കടകൾ, ചെരിപ്പ് കടകൾ എന്നിവ തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ തുറക്കാം, ബാങ്കുകൾ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാമെന്നും വ്യക്തമാക്കിയിരുന്നു.

വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ലോക്ക് ഡൗൺ കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നാണ് വിദഗ്ധസമിതി വിലയിരുത്തൽ. എന്നാൽ ടിപിആർ 15 ശതമാനത്തോട് അടുത്ത് നിൽക്കുന്നതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണം ഇളവ് ചെയ്യുന്നത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ. ഘട്ടം ഘട്ടമായി അൺലോക്ക് എന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്.

You might also like
Comments
Loading...