പിസിഐ സ്റ്റേറ്റ് കമ്മറ്റി വെബിനാർ:ജസ്റ്റീസ് ജെ.ബി കോശി കമ്മീഷനും കേരള ക്രൈസ്തവരും, ജൂൺ 10 ന്
കോട്ടയം: പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും കേരളാ ക്രൈസ്തവരും എന്ന വിഷയത്തെ അധികരിച്ച് ബോധവത്കരണ വെബിനാർ ജൂൺ 10-ാം തീയതി വ്യാഴാഴ്ച വൈകീട്ട് 7.00 മണി മുതൽ 8.30 വരെ നടക്കും. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി.എ. ജെയിംസ് അധ്യക്ഷത വഹിക്കുന്ന സെമിനാർ നാഷണൽ പ്രസിഡൻ്റ് ശ്രീ. എൻ.എം രാജു ഉദ്ഘാടനം നിർവഹിക്കും. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ്റെ പ്രസക്തിയും വിവര ശേഖരണ രീതിശാസ്ത്രവും എന്ന വിഷയത്തിൽ ന്യൂനപക്ഷ കാര്യ വിദഗ്ധനായ അസി. പ്രൊഫസർ അമൽ സിറിയക് ജോസും ന്യൂനപക്ഷ അവകാശങ്ങളും ഭരണഘടനയും – ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ അഭിഭാഷകൻ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കലും ക്ലാസ് എടുക്കും.
സംസ്ഥാന ജന.സെക്രട്ടറി ജെയ്സ് പാണ്ടനാട് മോഡറേറ്റർ ആയിരിക്കും. സംശയങ്ങൾക്ക് നിവാരണം വരുത്താനും പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനുമുള്ള ഓപ്പൺ ഫോറം ഉണ്ടായിരിക്കും. നാഷണൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജെ ജോസഫ്, നാഷണൽ ജന.സെക്രട്ടറി പാസ്റ്റർ ജോസ് അതുല്യ എന്നിവർ ആശംസ അറിയിക്കും. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ നോബിൾ പി. തോമസ് സ്വാഗതവും സെക്രട്ടറി ജിജി ചാക്കോ തേക്കുതോട് നന്ദിയും പറയും. പാസ്റ്റർ അനീഷ് ഐപ്പ്, എബ്രഹാം ഉമ്മൻ എന്നിവർ ചർച്ച നയിക്കും
ചർച്ചയുടെ ലിങ്ക്:
https://us02web.zoom.us/j/4232302608?pwd=NUppV3B1Tm9pcWg2Mnd4eFE0M0pvQT09