ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിലെ 2020-21 അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ആരംഭിച്ചു

0 729

പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിലെ 2020-21 അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ആരംഭിച്ചു. സെമിനാരി പ്രിൻസിപ്പൽ ഡോ. ജെയിസൺ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂ ഇന്ത്യ ഇവാഞ്ചെലിസ്റ്റിക് അസോസിയേഷൻ ഡയറക്ടർ ഡോ. അലക്‌സാണ്ടർ ഫിലിപ്പ് സമർപ്പണ പ്രാർത്ഥന നടത്തി. ഈ വർഷം മുതൽ പാസ്റ്ററൽ തിയോളജി & കൗൺസിലിംഗ് എന്ന വിഷയത്തിൽ മാസ്റ്റേഴ്സ് ഓഫ് തിയോളജി എറ്റിഎ(ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ) അംഗീകൃത കോഴ്സ് ആരംഭിച്ചതായി പ്രോഗ്രാം കോർഡിനേറ്റർ ഡോ.ജെസ്സി ജെയ്‌സൺ അറിയിച്ചു. കൂടാതെ പാസ്റ്റേഴ്സിനും സുവിശേഷ വേലയിൽ നാളുകളായി ഏർപ്പിട്ടിരിക്കുന്നവർക്കു വേണ്ടി ബാച്ചിലർ ഓഫ് ആർട്‌സ് ഇൻ ക്രിസ്ത്യൻ മിനിസ്ട്രി & ലീഡർഷിപ് അംഗീകൃത കോഴ്സും ഈ അക്കാദമിക് വർഷം മുതൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9447844173, 9495435684 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like
Comments
Loading...