ക്ലബ് ഹൗസ് സ്തംഭിച്ചു
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ ഏറ്റവും പുതിയ ഓഡിയോ ചാറ്റ് ആപ്പായ ക്ലബ് ഹൗസ് സ്തംഭിച്ചു. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 10:30ന് ഏതാനും നേരത്തേക്ക് ആപ് സ്തംഭിച്ചത്. രാഷ്ട്രീയപ്പാർട്ടികളുടേയും മാധ്യമങ്ങളുടേയും നേതൃത്വത്തിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് ആപ് നിശ്ചലമായത്. ആപിലേക്ക് പുറമേ നിന്നുള്ളവർക്കൊന്നും പ്രവേശിക്കാനാകുന്നില്ല. ആൻഡ്രോയ്ഡ് ഉപഭോക്താക്കളേയാണ് കൂടുതലായും ബാധിച്ചത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ സ്വീകാര്യത നേടിയ ക്ലബ് ഹൗസിന് ഒരേ സമയം നിരവധി പേരെ ഉൾകൊള്ളാനാകുമോയെന്നുള്ള സംശയം നേരത്തേ ചിലർ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ആപ് നിശ്ചലമാകുന്നത്.
ഇൗ വർഷം തുടക്കത്തിൽ ആപ്പ് ഡെവലപ്മെൻറ് തുടങ്ങിയ കമ്പനി മെയ് 18ന് ജപ്പാൻ, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിൽ ക്ലബ് ഹൗസ് ആൻഡ്രോയ്ഡ് പതിപ്പ് റിലീസ് ചെയ്തിരുന്നു. മെയ് 21 വെള്ളിയാഴ്ച മുതൽ നൈജീരിയയിലെയും ഇന്ത്യയിലെയും ആൻഡ്രോയ്ഡ് യൂസർമാർക്ക് ആപ്പ് ഉപയോഗിച്ച് തുടങ്ങാനായിരുന്നു.