അസംബ്ലീസ് ഓഫ് ഗോഡ് (AG) വാളക്കുഴി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ വാളക്കുഴിയിലും പരിസര പ്രദേശത്തും പഠന സാമഗ്രികളും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു

0 1,083

വാളക്കുഴി: അസംബ്ലീസ് ഓഫ് ഗോഡ് (AG) ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ വാളക്കുഴിയിലും പരിസരത്തുമുള്ള 70 ഓളം കുഞ്ഞുങ്ങൾക്ക് (LKG മുതൽ +2 വരെ) പഠനോപകരണങ്ങൾ പാസ്റ്റർ ജോൺ ജോസഫ് പ്രാർത്ഥിച്ച് വിതരണം ചെയ്തു. എഴുമറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിനു കീച്ചേരിയും മറ്റു വാർഡുമെമ്പറുമാരും ഈ സംരഭത്തിൽ പങ്കാളികളായി. കൊറോണാക്കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന വാളക്കഴിയിലുള്ള ഓട്ടോ റിക്ഷാക്കാർക്കും, കോവിഡ് ബാധിതരായ അനേക കുടുംബങ്ങളേയും പാസ്റ്റർ ജോൺ ജോസഫ് അവശ്യവസ്തുക്കൾ നൽകുകയും കൊറന്റയിനിലായിരിക്കുന്നവർക്ക് വീട്ടിലെത്തി സഹായങ്ങൾ നൽകുകയും ചെയ്തു. കോവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്നവർ സഹായത്തിനായി തന്നെ ജനപ്പെടുവാൻ ദൈവദാസൻ ആഹ്വാനം ചെയ്തിരുന്നു.

You might also like
Comments
Loading...