ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്വിസ് പ്രോഗ്രാം “Truth Quest” നടത്തപ്പെടുന്നു

0 989

കോട്ടയം: ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻറെ ആഭിമുഖ്യത്തിൽ Truth Quest- എന്ന ബൈബിൾ ക്വിസ് പ്രോഗ്രാം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഒരു മാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാം ജൂൺ 19 ന് ആരംഭിക്കുന്നു. ഗ്രാൻറ് ഫിനാലെ ജൂലൈ 17 ന് ആയിരിക്കും. യോഹന്നാന്റെ സവിശേഷത്തിൽ നിന്നാണ് ചോദ്യങ്ങൾ. 13 മുതൽ 25 വരെ വയസ്സു പ്രായമുള്ളവർക്ക് പങ്കെടുക്കാം.

കോട്ടയം ജില്ലയിൽ നിന്നും പുതിയതായി 250 വിദ്യാർഥികളെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടുകൂടി ആണ് ഇത് നടത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ നിങ്ങളുടെ കൂട്ടുകാരിൽ പരമാവധി പേരെ ഈ പ്രോഗ്രാമിന് പങ്കെടുപ്പിക്കുവാൻ താല്പര്യപ്പെടുന്നു. ഏറ്റവും അധികം ആളുകളെ രജിസ്റ്റർ ചെയ്യിക്കുന്നവർക്ക് പ്രത്യേക സമ്മാനം ലഭിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന brochure-ൽ ഉണ്ട്, അതിൽ ക്ലിക്ക് ചെയ്താൽ മതി.

കൂടുതൽ വിവരങ്ങൾക്ക്:
+91 95262 62277,
+91 97447 18590,
+91 98951 95647.

You might also like
Comments
Loading...