പ്രതിസന്ധിയിൽ കൈത്താങ്ങുമായി ബെറേഖാ മിനിസ്ട്രീസ്

0 1,010

തിരുവല്ല: ബെറേഖാ മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ ആശുപത്രികളിലും സന്നദ്ധ സേവന സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും മെഡിക്കൽ ഉപകരണങ്ങളും, ശുശ്രൂഷകന്മാർക്കും ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ രണ്ട് ബൈപാപ്പും അഞ്ച് പൾസ് ഓക്സിമീറ്ററും ഓക്സിജൻ മാസ്കുകളും നൽകി. തിരുവല്ല നഗരസഭയിലെ 14 വാർഡുകളിലെയും ആശാ പ്രവർത്തകർക്ക് ഓക്സിമീറ്ററും തിരുവല്ല കവിയൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്ക് പൾസ് ഓക്സിമീറ്ററും നൽകി. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ സഹായം ഏറ്റുവാങ്ങി.

ഗിൽഗാൽ ആശ്വാസഭവനിൽ ഓക്സിജൻ കോൺസെൻട്രേറ്റർ, ബൈപാപ്, ഓക്സിമീറ്റർ, ഓക്സിജൻ മാസ്ക്ക്, സർജിക്കൽ മാസ്ക്ക് എന്നിവയും നൽകി. ഗിൽഗാൽ ആശ്വാസഭവൻ ഡയറക്ടർ പ്രിൻസ് ജോസഫ് ഉപകരണങ്ങൾ ഏറ്റുവാങ്ങി. ഐപിസി തിരുവല്ല സെന്ററിലെ ശുശ്രൂഷകന്മാർക്ക് പലവ്യഞ്ജനകിറ്റും വിതരണം ചെയ്‌തു. ഹിമാചൽ ആസ്ഥാനമായുള്ള ബെറേഖാ മിനിസ്ട്രീസിൻ്റെ ഡയറക്ടർ ഡോ. സാം എബ്രഹാം ആണ്. കേരളത്തിലെ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ ജോസ് തോമസ് ജേക്കബ് (ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി), റോയ് ആന്റണി (ഐപിസി തിരുവല്ല സെന്റർ ട്രഷറർ), മോനി കിഴക്കേടത്ത് എന്നിവരാണ് നേതൃത്വം നൽകുന്നത്.

You might also like
Comments
Loading...