ഭവന രഹിതരായ ദൈവദാസന്മാർക്ക് ‘സ്നേഹത്തിന്റെ കൂടൊരുക്കാൻ’ പദ്ധതിയുമായി സംസ്ഥാന പിവൈപിഎ

0 1,663

കുമ്പനാട്: ജീവിതം കർത്താവിനു വേണ്ടി ഉഴിഞ്ഞുവെച്ച വീടില്ലാത്ത ദൈവദാസന്മാർക്ക് തലചായ്ക്കാൻ ഇടം ഒരുക്കാൻ ‘സ്നേഹത്തിന്റെ കൂടൊരുക്കാൻ’ പിവൈപിഎ കേരളാ സ്റ്റേറ്റ് പദ്ധതി തയ്യാറാക്കുന്നു. സംസ്ഥാന പിവൈപിഎയുടെ നാളിതുവരെയുള്ള പ്രവർത്തനം ശ്രദ്ധിക്കുന്ന ഒരു വ്യക്‌തി ഇതിന്റെ ഭാഗമായി പാലക്കാട്‌ ജില്ലയിൽ വടക്കഞ്ചേരി പഞ്ചായത്തിൽ രണ്ട് ദൈവദാസന്മാർക്കായി എട്ടു സെന്റ് വസ്തു സംസ്ഥാന പിവൈപിഎയ്ക്ക് ദാനമായി നൽകാമെന്ന് വാഗ്ദാനം ചെയ്തു. പ്രസ്തുത വ്യക്തിയുടെ പേര് ഇപ്പോൾ വെളിപ്പെടുത്തരുത് എന്ന് അറിയിച്ചിട്ടുണ്ട്.

ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന, സ്വന്തമായി ഒരു വീട് ജീവിതത്തിൽ ഉണ്ടാകുമോ എന്ന് ഓർത്ത് വിലപിക്കുന്ന അർഹരായ ഐപിസിയിലെ രണ്ട് ദൈവദാസന്മാരെ കണ്ടെത്തി സംസ്ഥാന പിവൈപിഎയ്ക്ക് ലഭിക്കുന്ന സ്ഥലത്ത് രണ്ട് ഭവനങ്ങൾ നിർമിച്ചു നൽകാനാണ് ആഗ്രഹിക്കുന്നത്. ഈ സ്വപ്നപദ്ധതിയുടെ ഭാഗമായി കർത്തൃവേലയിൽ അധ്വാനിക്കുകയും അതേസമയം ഭവനം ഇല്ലാതിരിക്കുകയും ചെയ്യുന്ന ദൈവദാസന്മാർക്ക് സംസ്ഥാന പിവൈപിഎയ്ക്ക് അപേക്ഷ നൽകാം. ഒപ്പം ഈ വലിയ ദൗത്യത്തിൽ ദൈവമക്കൾക്ക് ഒരുമിച്ച് കൈകോർക്കാവുന്നതുമാണ്. ഇത്‌ സംബന്ധമായ മാർഗ്ഗനിർദേശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like
Comments
Loading...