സമൂഹ അടുക്കളയ്ക്ക് സഹായം നല്കി ഭാരതപ്പുഴ കൺവൻഷൻ കമ്മിറ്റി

0 750

ഒറ്റപ്പാലം: മഹാമാരിക്കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി ആഹാരം നല്കുന്നതിന് ഒറ്റപ്പാലം മുൻസിപ്പാലിറ്റി ആരംഭിച്ച സമൂഹ അടുക്കളയ്ക്ക് ഭാരതപ്പുഴ കൺവൻഷൻ കമ്മിറ്റി ഭഷ്യസാധനങ്ങൾ നല്കി. ഇന്ന് (ജൂൺ 10-ാം തീയതി വ്യാഴാഴ്ച) കൺവൻഷൻ ഭാരവാഹികളായ പി.കെ. ദേവസി, പാസ്റ്റർമാരായ കെ.കെ. വിൽസൻ, സജി എശയ്യാ എന്നിവരുടെ നേതൃത്വത്തിൽ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയ്ക്കും പ്രിയദർശിനി സമൂഹ അടുക്കളയ്ക്കും അരി നല്കി. മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ രാജേഷ്, പ്രിയദർശിനി സമൂഹ അടുക്കള ഭാരവാഹി ജയരാജൻ എന്നിവർ ഭഷ്യവസ്തുക്കൾ ഏറ്റുവാങ്ങി. ഭാരതപ്പുഴ കൺവൻഷനു കീഴിലുളള സഭാ ശുശ്രുഷകന്മാർക്കും സഹായങ്ങൾ നല്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

You might also like
Comments
Loading...