കോവിഡ് മരണ സംസ്കാര ശുശ്രൂഷകളിൽ പങ്കാളിത്തവുമായി പിവൈസിയും

0 988

തൃശൂർ: കോവിഡ് മരണം സംഭവിച്ച വ്യക്തിയുടെ ഭൗതീക ശരീരത്തിന്റെ സംസ്കാര ശുശ്രൂഷകളിൽ പങ്കാളിത്വവുമായി പെന്തക്കോസ്ത് യൂത്ത് കൗൺസിൽ (PYC). കോവിഡ് ബാധിച്ചതിനെ തുടർന്ന് നിത്യതയിൽ പ്രവേശിച്ച പഴഞ്ഞി ജെറുസലേം മണ്ടുമ്പാൽ എം.കെ സൈമണിന്റെ (72) സംസ്കാരം ഇന്നലെ പിവൈസി സന്നദ്ധ സേനയുടെ നേതൃത്വത്തിൽ തൃശൂർ നാഗൽ ബറിയൽ ഗ്രൗണ്ട് സെമിത്തേരിയിൽ നടന്നു. കുന്നംകുളം ഫെയ്ത്ത് ലീഡേഴ്‌സ് സഭയിലെ അംഗമായിരുന്ന ഇദ്ദേഹം ചില നാളുകളായി കോവിഡിന്റെ ചികിത്സാർത്ഥം സ്വകാര്യ ആശുപത്രിയിൽ അഭയം തേടിയിരുന്നു. ശുശ്രൂഷകൾക്ക് പിവൈസി മേഖലാ സെക്രട്ടറിയും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ അനീഷ്‌ ഉലഹന്നാൻ നേതൃത്വം നൽകി.

തൃശൂർ മേഖല പ്രസിഡന്റ് പാസ്റ്റർ എ.കെ. പൗലോസ്, പാസ്റ്റർ ജെയ്സൺ തോമസ്, ഡെന്നി പി.സി., ജോബിഷ് ചോവ്വല്ലൂർ, വിജിൻ വിൽ‌സൺ, കെനോ കേൻസൺ തുടങ്ങിയവർ ശുശ്രുഷയിൽ പങ്കെടുത്തു. പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ മറുകര പദ്ധതിയുടെ ഭാഗമായി ഇരുപത് പേർ വീതം ഉൾപ്പെടുന്ന ദുരന്ത നിവാരണസന്നദ്ധ സേന ഇപ്പോൾ പതിനാലു ജില്ലകളിലും സജീവമാണ്. സർക്കാർ സംവിധാനവുമായി ഏകോപിപ്പിച്ചാണ് മറുകര പദ്ധതിയുടെ പ്രവർത്തനം.

സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ വിളിക്കുക:
+91 94005 74709, +91 85249 77957, +91 96338 33387

You might also like
Comments
Loading...