ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭയുടെ ‘ജീവശ്വാസം–2021’ പദ്ധതിയുടെ ഭാഗമായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നല്കി
ചിങ്ങവനം: കോവിഡിനാലും ഇതര ആരോഗ്യ പ്രശ്നങ്ങളാലും കഠിനമായ ശ്വാസതടസ്സം നേരിടുന്നവർക്കും വീടുകളിൽ ചികിത്സയിലായിരിക്കുന്നതുമായ കിടപ്പ് രോഗികൾക്കും അടിയന്തിരമായി ഓക്സിജൻ ക്രമീകരണം നൽകുവാൻ സഹായകമായ 5 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് നല്കി. പത്തനംതിട്ട എം.പി ആൻ്റോ ആൻ്റെണി, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വി.ഏ തമ്പിയിൽ നിന്ന് ഇവ ഏറ്റുവാങ്ങി. സഭാ ആസ്ഥാനത്ത് വച്ച് നടന്ന യോഗത്തിൽ വൈ.പി.സി.എ ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് തോമസ്, സ്റ്റേറ്റ് സെക്രട്ടറി സിബി മാത്യു, പി.എസ് സുജിത് തുടങ്ങിയവർ പങ്കെടുത്തു.
സഭയുടെ യുവ ജനവിഭാഗമായ വൈ.പി.സി.എയുടെ നേതൃത്വത്തിൽ ‘ജീവശ്വാസം–2021’ പദ്ധതിയിലൂടെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ അടിയന്തിര ഓക്സിജൻ സേവനങ്ങൾ നല്കി വരുന്നു. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബിജു തമ്പിയുടെ നേതൃത്വത്തിൽ ഓക്സിജൻ ദൗർലഭ്യം അനുഭവിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു വരുന്നു.